
കോട്ടയം :ഗോവയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം – കുടയംപടി സ്വദേശി വടക്കേപ്പറമ്പിൽ ഉണ്ണി (36 ) യുടെ സംസ്കാരം നാളെ (ഞായറാഴ്ച). മൃതദേഹം നാളെ (16.02.2025, ഞായറാഴ്ച) രാവിലെ 8 മണിക്ക് കുടമാളൂരിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം (16.02.2025) ഞായറാഴ്ച പകൽ 11 മണിക്ക് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.
വെള്ളിയാഴ്ച്ച (14.02.2025) ഉച്ചയോടെയാണ് ഗോവയിൽ വെച്ച് അപകടം ഉണ്ടായത് . ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി രമേശ് ട്രക്കിനടിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫൊട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു.
പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group