play-sharp-fill
കോട്ടയം ജില്ലയില്‍ ഇനി ആറ്  കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം. രണ്ടാം ഘട്ടത്തിലെ രോഗവ്യാപനത്തെത്തുടര്‍ന്ന് എട്ടു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 14 വാര്‍ഡുകളാണ് കണ്ടെയ്ന്‍റ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്.


കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പരിധിയില്‍ വരുന്ന മേഖലകള്‍ പൂര്‍ണമായും ഹോട്ട് സ്പോട്ടുകളായി നിര്‍ണയിച്ചിരുന്നത് നേരത്തെ പിന്‍വലിച്ചിരുന്നു.