video
play-sharp-fill
കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും സ്‌കൂട്ടർ മോഷണം പോയി: മോഷണം പോയ സ്‌കൂട്ടറിൽ കറങ്ങിയ സംഘം മാല മോഷ്ടിക്കാൻ ശ്രമിച്ചു; മോഷണം പോയ ബൈക്കുമായി മോഷ്ടാക്കൾ ചിങ്ങവനം ഭാഗത്ത് കറങ്ങിയതായും സൂചന

കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും സ്‌കൂട്ടർ മോഷണം പോയി: മോഷണം പോയ സ്‌കൂട്ടറിൽ കറങ്ങിയ സംഘം മാല മോഷ്ടിക്കാൻ ശ്രമിച്ചു; മോഷണം പോയ ബൈക്കുമായി മോഷ്ടാക്കൾ ചിങ്ങവനം ഭാഗത്ത് കറങ്ങിയതായും സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും മോഷണം പോയ സുസുകി ആക്‌സസ് 125 ൽ മോഷ്ടാക്കൾ കറങ്ങി നടന്ന് മാല മോഷണം നടത്താൻ ശ്രമിക്കുന്നതായി പരാതി. കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച മോഷണം പോയ സുസുക്കി ആക്‌സസ് 125 ന്റെ കെ.എൽ 33 9352 ആം നമ്പർ സ്‌കൂട്ടറാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കങ്ങഴ പുളിക്കൽ കവല സ്വദേശിയുടെ സ്‌കൂട്ടർ നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നു മോഷണം പോയത്. ഇതേ തുടർന്നു ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നു, പൊലീസ് നടത്തിയ പരിശോധനയിലാണ് കോട്ടയം, ചിങ്ങവനം ഭാഗത്തു വച്ച് ഇതേ സ്‌കൂട്ടറുമായി എത്തിയ സംഘം മാല മോഷ്ടിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, പൊലീസ് വാഹന ഉടമകളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ പൊലീസ് കേസെടുത്ത ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂട്ടർ ചിങ്ങവനം ഭാഗത്തേയ്ക്കു കൊണ്ടു പോയതായാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ചിങ്ങവനം ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.