കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നു പിടിക്കാൻ ശ്രമം; പാലാ സ്വദേശി ഓടിക്കയറിയത് പിഡബ്ല്യുഡി ഓഫീസ് കോംപ്ലക്സിൽ; അക്രമിയെ പിടികൂടാൻ സഹായിച്ചത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നു പിടിച്ച് രക്ഷപെടാൻ ശ്രമിച്ച പാലാ സ്വദേശിയെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല പുല്ലാട് സ്വദേശിനികളായ സ്ത്രീകൾ ഇന്ന് ഉച്ചയോടുകൂടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്.

ബസ് സ്റ്റാൻഡിനുള്ളിൽ വന്നിറങ്ങിയ വീട്ടമ്മമാരെ
പിന്നിലൂടെ എത്തിയ ഇയാൾ കടന്നുപിടിക്കുകയും രക്ഷപ്പെടാനായി സ്ത്രീകൾ ഇയാളെ അടിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം ചുറ്റും നിന്നവർ ശ്രദ്ധിക്കുന്നത്.

അടികൊണ്ടതോടെ ഇയാൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ടിബി റോഡിലൂടെ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു സമീപത്തേയ്ക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.പിന്നാലെ ഓടിയെത്തിയ ഓട്ടോ ഡ്രൈവർമാരാണ് ഇയാളെ പിടികൂടിയത്.

രണ്ട് സ്ത്രീകൾ ഒരാളുടെ പിന്നാലെ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവർമാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.