കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ആലപ്പുഴ സ്വദേശിയുടെ പോക്കറ്റടിക്കാൻ ശ്രമം; ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ യാത്രക്കാരന്റെ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി ഇത്തിത്താനം കരിങ്കണ്ടത്തിൽ വീട്ടിൽ അനീഷ് (49) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയായ ബാലകൃഷ്ണപിള്ളയുടെ പണമടങ്ങിയ പേഴ്സ് ആണ് മോഷ്ടിക്കാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്നും പേഴ്സ് മോഷ്ടിക്കുന്നതിനിടയിൽ ഇയാള്‍ ബഹളം വയ്ക്കുകയും, യാത്രക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അനീഷിന് കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി, ചിങ്ങവനം, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.