
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് പിന്നോട്ടുരുണ്ട് എംസി റോഡ് മറികടന്ന് പ്രസ് ക്ലബ്ബിന്റെ മതിലിൽ ഇടിച്ചു നിന്നു; ഒഴിവായത് വൻ ദുരന്തം..! ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് പിന്നോട്ട് ഉരുണ്ട് എംസി റോഡ് മറികടന്ന് പ്രസ് ക്ലബ്ബിന്റെ മതിലിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.
സർവീസ് ആരംഭിക്കുന്നതിനായി സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ കൊണ്ടുവരുന്നതിനിടയിലാണ് എയർ നഷ്ടപ്പെട്ട് വാഹനം പിന്നോട്ട് ഉരുണ്ടത്.
എം സി റോഡ് മറികടന്ന ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ കോട്ടയം പ്രസ് ക്ലബ്ബിന്റെ മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ തകരാറുകൾ പരിഹരിച്ച് വാഹനം തിരികെ സ്റ്റാൻഡിലേക്ക് കയറ്റി. എം സി റോഡിൽ വാഹനത്തിരക്കില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
Third Eye News Live
0