കോട്ടയം കെ എസ് ആർ ടി സിയിലും റെയിൽവേ സ്റ്റേഷനിലും കാത്തുനിന്ന് കാലുകഴച്ച് അയ്യപ്പന്മാർ; പമ്പയിലേക്ക് കെഎസ്ആർടിസി സർവീസുകൾ  ഇല്ലാതായിട്ട് രണ്ടു മണിക്കൂറിലധികം; ശരണം വിളിക്കേണ്ട നാവുകൾ ഉറക്കെ വിളിച്ചത് പ്രതിഷേധം; മണ്ഡലകാലത്തിന്റെ തുടക്കം തന്നെ കല്ലുകടി..?

കോട്ടയം കെ എസ് ആർ ടി സിയിലും റെയിൽവേ സ്റ്റേഷനിലും കാത്തുനിന്ന് കാലുകഴച്ച് അയ്യപ്പന്മാർ; പമ്പയിലേക്ക് കെഎസ്ആർടിസി സർവീസുകൾ ഇല്ലാതായിട്ട് രണ്ടു മണിക്കൂറിലധികം; ശരണം വിളിക്കേണ്ട നാവുകൾ ഉറക്കെ വിളിച്ചത് പ്രതിഷേധം; മണ്ഡലകാലത്തിന്റെ തുടക്കം തന്നെ കല്ലുകടി..?

സ്വന്തം ലേഖകൻ

കോട്ടയം: മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി. ഏറ്റവുമധികം അയ്യപ്പഭക്തർ എത്തുന്ന കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും കോട്ടയം റെയിൽവേ സ്റ്റേഷനിലും പമ്പ സെര്വീസുകൾ മുടങ്ങി എന്നാരോപണം. മണ്ഡലകാലമാരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നൂറു കണക്കിന് അയ്യപ്പഭക്തരാണ് നഗരത്തിൽ എത്തുന്നത്. തിരുനക്കര ക്ഷേത്രം ഉൾപ്പെടെ പല പ്രധാന ഇടത്താവളങ്ങളും കോട്ടയം നഗരത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ വിരിവെച്ച് വിശ്രമിച്ചതിനു ശേഷം മലചവിട്ടാനായി പമ്പയിലേക്ക് പോകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കെ എസ് ആർ ടി സി സർവീസുകളെയാണ്. കെ എസ് ആർ ടി സിയുടെ പമ്പ സർവീസുകളെ മാത്രം ആശ്രയിച്ചാണ് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി അയ്യപ്പ ഭക്തർ കോട്ടയത്തേക്കെത്തുന്നത്.

എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം അയ്യപ്പ ഭക്തരുടെ കൂട്ട പ്രതിഷേധമാണ് ശരണ മന്ത്രങ്ങൾക്ക് പകരം മുഴങ്ങിയത്. പ്രതിഷേധം കനത്തപ്പോൾ വൈകുന്നേരം ആറുമണിയോട് കൂടി രണ്ടു മണിക്കൂറത്തെ ഇടവേളയ്ക്ക് ശേഷം പമ്പയിലേക്ക് ഒരു ഷെഡ്യൂൾ ഓപ്പറേറ്റ് അധികാരികൾ തയ്യാറായി. എന്നാൽ സീറ്റിങ് കപ്പാസിറ്റി കഴിഞ്ഞും അയ്യപ്പ ഭക്തരെ കുത്തിനിറച്ചാണ് ഈ ബസ് പമ്പയ്ക്ക് യാത്ര തിരിച്ചത്. അയ്യപ്പ ഭക്തരെ കാത്തുനിർത്തി മുഷിപ്പിക്കാതെ തരത്തിൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന അധികൃതരുടെ വാക്കാണ് ഇപ്പോൾ പാഴ് വാക്കായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യപ്പ ഭക്തരോട് അമിത ചാർജ് കെ എസ് ആർ ടി സി ഈടാക്കുന്നു എന്ന പരാതി വ്യാപകമായി ഉയരുമ്പോഴാണ് വേണ്ടത്ര സർവീസുകൾ പോലും ഓപ്പറേറ്റ് ചെയ്യാതെ ഭക്തരെ പെരുവഴിയിലാക്കുന്ന സമീപനം അധികാരികൾ സ്വീകരിക്കുന്നത്.