
സ്വന്തം ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധമായ ഡ്രൈവിംഗിനും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
ചങ്ങനാശേരി മോര്‍ക്കുളങ്ങറ പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി, 20)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പില്‍ ആരോമലിനെ (21)യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി ബസ് പുളിമൂട് ജംഗ്ഷനിലൂടെ പ്രവേശിച്ച് ടിബി റോഡ് വഴി ടിബി ജംഗ്ഷനില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തേണ്ടതിന് പകരം വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്ത് കൂടി പോകുകയായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയത്.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന യുവാക്കളെ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മിന്നല്‍ ബസ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരിക്കുന്നത്.



