play-sharp-fill
കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

വെളുര്‍ വില്ലേജ് കാരാപ്പുഴ കരയില്‍ പതിനറില്‍ ചിറ ഭാഗത്തു, കൊച്ചുപറമ്പില്‍ വിട്ടില്‍ ഷാഹുല്‍ ഹമീദ് മകന്‍ ബാദുഷ (24)യാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗുണ്ടാ സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവര്‍മാരായ ബിന്‍ഷാദ്, രാജു എന്നിവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുകയായിരുന്നു. തിരുവാതുക്കല്‍ സ്വദേശികളായ ശ്രീക്കുട്ടന്‍, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നിലൂടെ ബൈക്കില്‍ പോയ ആക്രമി സംഘം അസഭ്യം വിളിച്ച ശേഷം കടന്നു പോകുകയായിരുന്നു. ആരാടാ അസഭ്യം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ വിളിച്ച്‌ ചോദിച്ചതോടെ അക്രമി സംഘം ബൈക്ക് തിരിച്ച്‌ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തി. ഓട്ടോ ഡ്രൈവര്‍മാരായ ബിന്‍ഷാദും രാജുവും മുന്നോട്ട് വരികയും ഇവർക്ക് നേരെ പ്രതികൾ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ ശേഷം ബൈക്കില്‍ രക്ഷപെടുകയുമായിരുന്നു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടിപിടി, അക്രമം, കഞ്ചാവ് കച്ചവടം, വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാദുഷ.

കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.