കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ വന്‍ ദുരിതത്തില്‍: മഴ പെയ്താൽ ചെളി, വെയലാണേൽ  പൊടിപടലങ്ങൾ : ഏതൊക്കെ ബസ് എവിടെയൊക്കെ നിര്‍ത്തുമെന്ന് അറിയാതെ നെട്ടോട്ടമോടി യാത്രക്കാർ

കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ വന്‍ ദുരിതത്തില്‍: മഴ പെയ്താൽ ചെളി, വെയലാണേൽ പൊടിപടലങ്ങൾ : ഏതൊക്കെ ബസ് എവിടെയൊക്കെ നിര്‍ത്തുമെന്ന് അറിയാതെ നെട്ടോട്ടമോടി യാത്രക്കാർ

സ്വന്തം ലേഖകൻ
കോട്ടയം: നവീകരണത്തിനായി കെട്ടിടം പൊളിച്ചുമാറ്റിയ കോട്ടയം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ വന്‍ ദുരിതത്തില്‍.

കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുമ്ബായി പകരം സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ യാത്രക്കാര്‍ വലയുകയാണ്. യാത്രക്കാര്‍ക്കായി താല്‍ക്കാലിക ഷെഡ് പണിതെങ്കിലും 50ല്‍ കൂടുതല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ ഇടമില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും മറ്റും ഓരോ ഭാഗത്തായതിനാല്‍ മറ്റ് ഡിപ്പോകളില്‍നിന്നും എത്തുന്ന ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു.

52 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചുനീക്കിയത്. ഇതിന് പിന്നാലെ ഒരു മഴ പെയ്താല്‍ സ്റ്റാന്‍ഡ് ചെളിക്കുളമാകുന്ന അവസ്ഥയാണ്. വെയിലായാല്‍ സ്റ്റാന്‍ഡ് പൊടിപടലങ്ങള്‍ കൊണ്ട് മൂടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഏതൊക്കെ ബസ് എവിടെയൊക്കെ നിര്‍ത്തുമെന്ന് അറിയാതെ യാത്രക്കാര്‍ നെട്ടോട്ടമോടുകയാണ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും വരുമാനം ഗണ്യമായി കുറഞ്ഞു.

അതോടൊപ്പം രാത്രിയില്‍ സ്റ്റാന്‍ഡ് ആകെ ഇരുട്ടിലാകുന്നത് സുരക്ഷാഭീഷണിയും ഉയര്‍ത്തുന്നുണ്ട്. നഗരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് താല്‍ക്കാലികമായി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് മാറ്റണമെന്നാണ് ആവശ്യം. അധികം വൈകാതെ തന്നെ പുതിയ കെട്ടിടം തുറന്നുകൊടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.