
തേർഡ് ഐ പൊളിറ്റിക്ക്‌സ്
കോട്ടയം: ജില്ലയിൽ കോൺഗ്രസിന് കരുത്തുപകർന്ന് ആറു കെ.പി.സി.സി സെക്രട്ടറിമാർ. നിലവിലുണ്ടായിരുന്ന നാല് സെക്രട്ടറിമാരെ നിലനിർത്തുന്നതിനൊപ്പം, ഒരു വനിത അടക്കം രണ്ടു പേർക്കു കൂടി പ്രാതിനിധ്യം അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്.


നാട്ടകം സുരേഷ്
നിലവിൽ കെ.പി.സി.സി സെക്രട്ടറിമാരായിരുന്ന നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, പി.എ സലിം, ഫിലിപ്പ് ജോസഫ്, പി.എസ് രഘുറാം എന്നിവരാണ് നേരത്തെ തന്നെ കമ്മിറ്റിയിലുണ്ടായിരുന്നവർ. ഇവർക്കൊപ്പം മുൻ ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സുധാകുര്യന്റെ പേരും വനിതാ പ്രാധിനിധ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ കോട്ടയത്തെ എ ഗ്രൂപ്പ് നേതാവ് കുഞ്ഞ് ഇല്ലമ്പള്ളിയെയും കെ.പി.സി.സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



96 അംഗ കെ.പി.സി.സി.സി കമ്മിറ്റിയിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ടവരും നിലവിലുണ്ടായിരുന്ന സെക്രട്ടറിമാരും കൃത്യമായ രാഷ്ട്രീയ അടിത്തറ ഉള്ളവർ തന്നെയാണ്. അതുകൊണ്ടു തന്നെ പതിവ് വിമർശനം ഒന്നും ജില്ലയിലെ കോൺഗ്രസ് പുനസംഘടനയിൽ കേൾക്കേണ്ടി വന്നിട്ടില്ല.