
മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയില്‍ വാഹനാപകടം നിത്യസംഭവമാകുന്നു. വ്യാഴാഴ്ച 110 കെ.ബി സബ് സ്റ്റേഷന് സമീപം മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്.
മല്ലപ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ എതിര്‍ ദിശയില്‍നിന്ന് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടിപ്പര്‍ സമീപത്ത് നിര്‍ത്തിയിരുന്ന കാറിലും ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അമിതവേഗവും അനധികൃത പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group