play-sharp-fill
കോട്ടയത്ത് കോവിഡിനെതിരെ വരയുടെ പ്രതിരോധമായി കാർട്ടൂൺ മതിൽ

കോട്ടയത്ത് കോവിഡിനെതിരെ വരയുടെ പ്രതിരോധമായി കാർട്ടൂൺ മതിൽ

സ്വന്തം ലേഖകൻ

കോട്ടയം : അക്ഷര നഗരീ.. മറക്കരുത് മൂന്നക്ഷരം.. എന്നു പറയുന്ന അധ്യാപിക ബോർഡിലേക്ക് കൈ ചൂണ്ടുന്നു.കറുപ്പിൽ തെളിഞ്ഞു നിൽക്കുന്നത് മൂന്നക്ഷരം എസ്, എം, എസ്.. (സോപ്പ് മാസ്ക്, സാമൂഹിക അകലം) ..


അക്ഷര നഗരിയിൽ കാലത്തിൻ്റെ ചുമരെഴുത്തു തെളിഞ്ഞത്
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായാണ്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്നാണ് നഗരമധ്യത്തിൽ കാർട്ടൂൺ മതിൽ ഒരുക്കിയത്. ‘കൈ കഴുകുന്ന സോപ്പും വാ മൂടുന്ന സോപ്പും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കാനാവില്ല നിനക്ക്..’ എന്ന് പഞ്ച് ഡയലോഗ് കൊറോണയോട് പറയുന്ന മോഹൻലാൽ, ലോക് ഡൗണിൻ്റെ കുട്ടിൽ നിന്ന് സാനിറ്റൈസറുമായി പറക്കുന്ന മനുഷ്യൻ, അകലമാണ് പുതിയ അടുപ്പമെന്ന് പ്രണയിനിയോട് പറഞ്ഞ് സാമൂഹിക അകലത്തിൽ നിന്ന് സാനിറ്റൈസർ നീട്ടുന്ന കാമുകൻ, കൊറോണക്കാലത്തെ സൂപ്പർ താരങ്ങളായ ആരോഗ്യ പ്രവർത്തകരും പോലീസും.. കൗതുകം ഏറെയുണ്ട് ഓരോ ചിത്രത്തിലും.

കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ജോ. സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂർ, രതീഷ് രവി, ഇ.പി.പീറ്റർ, പ്രസന്നൻ ആനിക്കാട്, വി.ആർ. സത്യദേവ്, അനിൽ വേഗ, അബ്ബ വാഴൂർ, ഷാജി സീതത്തോട് എന്നിവരാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൻ്റെ പൊതുമരാമത്ത് വകുപ്പിൻ്റെ മതിലിൽ കാർട്ടൂണുകൾ വരച്ചത്.

സാമൂഹിക അകലം ഉൾപ്പടെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ചിത്രരചന.
മാസ്കും സാനിറ്റൈസറും കാർട്ടൂണിസ്റ്റുകൾക്ക് നൽകി ജില്ലാ കളക്ടർ പി .കെ സുധീർ ബാബു രാവിലെ ഉത്‌ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആർ.എം. ഒ ഡോ. ഭാഗ്യശ്രീ സ്റ്റാഫ്‌ നേഴ്സ് ജെസ്സി ജോസഫ്, ഹോസ്പിറ്റൽ അറ്റൻഡർ മായ പി എസ് (ജനറൽ ഹോസ്പിറ്റൽ, കോട്ടയം) എന്നിവരും പങ്കെടുത്തു.

കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ
ജില്ലാ കോ ഓഡിനേറ്റർ ജോജി ജോസഫ്, കോ ഓഡിനേറ്റർമാരായ ട്രീസ ജോസഫ്, സംഗീത എസ്, ഗീതു രാജ്, നൗഫൽ മീരാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.