കോട്ടയം ജില്ലയിൽ 367 പേർക്കു കൂടി കോവിഡ്: 362 പേർക്കും സമ്പർക്കത്തിലൂടെ രോഗം; ചങ്ങനാശേരിയിലും കോട്ടയത്തും കൂടുതൽ രോഗ ബാധിതർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലയിൽ 367 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി. പുതിയതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 192 പുരുഷൻമാരും 145 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1007 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ. 5638 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23080 പേർ കോവിഡ് ബാധിതരായി. 17404 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19429 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശ്ശേരി, കോട്ടയം -34

ചിറക്കടവ്- 14

വാഴപ്പള്ളി, തലയാഴം, കുറിച്ചി-13

ഏറ്റുമാനൂർ, അയർക്കുന്നം, കരൂർ-12

ഈരാറ്റുപേട്ട, അയ്മനം-10

ടി.വി പുരം, പായിപ്പാട് – 9

പാമ്പാടി -8

തിടനാട്, നെടുംകുന്നം, വെച്ചൂർ – 7

വൈക്കം, പാറത്തോട്, മീനടം, കങ്ങഴ, കുമരകം, വിജയപുരം – 6

തീക്കോയി, മറവന്തുരുത്ത്, ഉദയനാപുരം, മാഞ്ഞൂർ, പൂഞ്ഞാർ തെക്കേക്കര – 5

കൂരോപ്പട, ചെമ്പ്, തിരുവാർപ്പ്, മീനച്ചിൽ – 4

വെള്ളാവൂർ, തലയോലപ്പറമ്പ്, വെള്ളൂർ, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, പനച്ചിക്കാട്, മണർകാട്, പുതുപ്പള്ളി, ഭരണങ്ങാനം, രാമപുരം, പൂഞ്ഞാർ – 3

കാണക്കാരി, വാഴൂർ, കുറവിലങ്ങാട്, പാലാ,തലനാട്, കടുത്തുരുത്തി, മരങ്ങാട്ടുപ്പിള്ളി, മേലുകാവ്, ആർപ്പൂക്കര -2

വാകത്താനം, വെളിയന്നൂർ, മുത്തോലി, മുളക്കുളം, എലിക്കുളം, മുണ്ടക്കയം, കറുകച്ചാൽ, തൃക്കൊടിത്താനം, മൂന്നിലവ്, പള്ളിക്കത്തോട്, തലപ്പലം, ഉഴവൂർ, ഞീഴൂർ, എരുമേലി, മാടപ്പള്ളി – 1