video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കു കോവിഡ്: നാലു പേരും കാസർകോട് ജില്ലക്കാർ; ആരും രോഗ വിമുക്തി നേടിയില്ല

സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കു കോവിഡ്: നാലു പേരും കാസർകോട് ജില്ലക്കാർ; ആരും രോഗ വിമുക്തി നേടിയില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഏഴു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലു പേർ കാസർ കോട് ജില്ലയിൽ നിന്നും, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കു വീതവും രോഗം ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മലപ്പുറം സ്വദേശിയായ ഒരാൾ വിദേശത്തു നിന്നും എത്തിയ ആളാണ്. വയനാട് സ്വദേശിയ്ക്കു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കാസർകോട് ജില്ല സമ്പൂർണ രോഗവിമുക്തമായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു രോഗം ബാധിച്ച ജില്ലയായിരുന്നു കാസർകോട്. എന്നാൽ, രോഗവിമുക്തമായ ജില്ലയിൽ ഇപ്പോൾ ആദ്യമായാണ് വീണ്ടും രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. തലപ്പാടി അതിർത്തി വഴി മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. ഇവർ അതിർത്തി കടന്ന് എത്തിയ ശേഷം ക്വാറന്റൈനിൽ തന്നെ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലയിൽ ചെന്നൈയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. ഇയാളും ക്വാറന്റൈനിൽ തന്നെ തുടരുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും ഒൻപത് പേർ അടങ്ങുന്ന സംഘമായാണ് എത്തിയത്. ചെന്നൈയിൽ ചായക്കട നടത്തുന്ന അൻപതുകാരനാണ് ഇവിടേയ്ക്കു എത്തിയത്. കുഴൽമന്ദം സ്വദേശിയ്ക്കു രോഗവിമുക്തി നേടിയിരുന്നു. ഇതോടെ ജില്ല സമ്പൂർണ രോഗവിമുക്ത്ി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വയനാട് ജില്ലയിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥീരികരിച്ചിട്ടുണ്ട്. വയനാട്ടിൽ മാത്രം എട്ടു പേരാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. ഇവരെല്ലാം ഏതെങ്കിലും തരത്തിൽ കോയമ്പേടു മാർക്കറ്റുമായി ബന്ധമുള്ളവരാണ്. ഈ സാഹചര്യത്തിൽ സ്ഥിതി അതീവ ഗുരുതരമായിട്ടുണ്ട്.

ഇതിനിടെ വയനാട് ജില്ലയിലെ നെന്മേനിയെ ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 38 സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ടായി.