video
play-sharp-fill
ഫാദർ സ്റ്റാൻ സ്വാമിയെ നിരുപാധികം മോചിപ്പിക്കണം :പി.ജെ ജോസഫ് എം.എൽ.എ

ഫാദർ സ്റ്റാൻ സ്വാമിയെ നിരുപാധികം മോചിപ്പിക്കണം :പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ

കോട്ടയം:ജാർഖണ്ഡിൽ പ്രേഷിത പ്രവർത്തനം നടത്തി കൊണ്ടിരുന്നഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷത്തോടുള്ളഅസഹിഷ്ണതയുടെ ഭാഗമാണെന്ന് പി.ജെ ജോസഫ് എം.എൽ.എ.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. പ്രേഷിത പ്രവർത്തനത്തെയും, ആതുര ശുശ്രൂഷയേയും മാവോയിസ്റ്റ് പ്രവർത്തനം എന്ന് അടച്ചാക്ഷേപിക്കുന്നത് തന്നെ കേന്ദ്ര സർക്കാരിൻ്റെ ഗൂഢതന്ത്രമാണെന്നും ഫാദർ സ്റ്റാൻ സ്വാമിയെ ഉടനെ തന്നെ നിരുപാധികം വിട്ടയക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞ കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറിമോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രസംഗം നടത്തി. മുൻ എം.പിമാരായ പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രാഹം, കെ. ഫ്രാൻസീസ് ജോർജ്, വക്കച്ചൻ മറ്റത്തിൽ , പ്രിൻസ് ലൂക്കോസ്, എലിയാസ് സഖറിയാ ,

അജിത്ത് മുതിര മല, ജയിസൺ ജോസഫ് ,മേരി സെബാസ്റ്റ്യൻ, മാത്തുക്കുട്ടിപ്ലാത്താനം,, പോൾസൺ ജോസഫ്, മാഞ്ഞുർ മോഹൻ കുമാർ , വി.ജെ.ലാലി,മജു പുളിക്കൽ, തോമസ് കുന്നപ്പള്ളി, മൈക്കിൾ ജയിംസ്, ജോർജ് പുളിങ്കാട്, സി.വി.തോമസുകുട്ടി, എ.സി. ബേബിച്ചൻ , കുര്യൻ പി.കുര്യൻ, പി.സി. പൈലോ , മറിയമ്മ ജോസഫ്,ചെറിയാൻ ചാക്കോ , സെബാസ്റ്റ്യൻ ജോസഫ്,തങ്കമ്മ വർഗ്ഗീസ്, ഷിജു പാറയിടുക്കിൽ, തുടങ്ങിയവർ പ്രസംഗിച്ചു.