play-sharp-fill
കോട്ടയത്ത് എട്ടു പേർക്ക് കോവിഡ് : രണ്ടു പേര്‍ക്ക് രോഗമുക്തി; കോവിഡ് സ്ഥിരീകരിച്ചത് ഇവർക്ക്

കോട്ടയത്ത് എട്ടു പേർക്ക് കോവിഡ് : രണ്ടു പേര്‍ക്ക് രോഗമുക്തി; കോവിഡ് സ്ഥിരീകരിച്ചത് ഇവർക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്.


മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി മഹാരാഷ്ട്രയില്‍നിന്നുമാണ് നാട്ടിലെത്തിയത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ ഒരു വിമാനത്തിലെ യാത്രക്കാരായിരുന്നു.

ചങ്ങനാശേരി ചെത്തിപ്പുഴയിലെ കോവിഡ് കെയര്‍ സെന്‍ററില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുമ്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശ്ശേരി സ്വദേശി (26) എന്നിവരാണ് മെയ് 27ന് അബുദാബി-കൊച്ചി വിമാനത്തില്‍ വന്നത്.

ഇവര്‍ക്കു പുറമെ മെയ് 28ന് താജിക്കിസ്ഥാനില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായില്‍നിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശി (54), ജൂണ്‍ മൂന്നിന് ഡില്‍ഹിയില്‍നിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിനി (34) എന്നിവരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

മുളക്കുളം സ്വദേശിനിയുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ 33 ദിവസം
പ്രായമുള്ള കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി. ജില്ലയിലുള്ളവരില്‍ 21 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 19 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.