
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരസഭ തിരഞ്ഞെടുപ്പിൽ 11 ആം വാർഡിൽ അട്ടിമറിയ്‌ക്കൊരുങ്ങി ജനകീയ കൂട്ടായ്മ ട്വന്റി 20. 11 ആം വാർഡിൽ ജനകീയ പോരാട്ടത്തിനായി ഒരുങ്ങിയിറങ്ങുന്നത് അമൽ കെ.എബ്രഹാമാണ്. നിലവിലുള്ള മുന്നണികളുടെ അഴിമതിയ്ക്കും, സ്വജന പക്ഷപാതിത്വത്തിനും കൊള്ളയ്ക്കുമെതിരെയാണ് ട്വന്റി ട്വന്റിയുടെ പോരാട്ടം.
ട്വന്റി ട്വന്റിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമൽ മത്സരിക്കുന്നത്. ട്വന്റ് ട്വന്റി സംഘത്തിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ നടത്തിയ പഠന യാത്രയിലൂടെയാണ് അമലിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. സ്ഥാനാർത്ഥി നിർണ്ണയത്തിനു മുൻപ് തന്നെ അമലും, ട്വന്റി 20 നേതാക്കളും വാർഡിലെ ജനകീയ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നു തിരിച്ചറിഞ്ഞ്, ഇത് പരിഹരിക്കുന്നതിനു വേണ്ടി നടപടികൾ ആരംഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള അതിയായ ആഗ്രത്തോടെയാണ് ഇപ്പോൾ അമലും ട്വന്റി 20 പ്രവർത്തതരും രംഗത്തിറങ്ങുന്നത്. പൊതു പ്രവർത്തനം ജീവനോപാധിയായ രാഷ്ട്രീയ സ്ഥാനാർത്ഥികളാരും തന്നെ വാർഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പഠനം നടത്തുവാൻ നാളിതുവരെ തയ്യാറായില്ലെന്നും ജനകീയ കൂട്ടായ്മ ട്വന്റി 20 ആരോപിക്കുന്നു.