play-sharp-fill
ഇന്ന് കോട്ടയത്ത് കൊറോണ പോസിറ്റീവ് ഇല്ല: സംസ്ഥാനത്ത് മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 15 പേർക്ക് നെഗറ്റീവ്

ഇന്ന് കോട്ടയത്ത് കൊറോണ പോസിറ്റീവ് ഇല്ല: സംസ്ഥാനത്ത് മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 15 പേർക്ക് നെഗറ്റീവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: വ്യാഴാഴ്ച രണ്ടു പേർക്കു കൊറോണ ബാധ സ്ഥിരീകരിച്ച കോട്ടയം ജില്ലയിൽ ഇന്ന് ആർക്കും കൊറോണ ബാധയില്ല. ഇത് അടക്കം സംസ്ഥാനത്ത് ഇന്ന് ആകെ മൂന്നു പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മാത്രം 15 പേർക്കാണ് കൊറോണ നെഗറ്റീവ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് കോവിഡ് പോസിറ്റീവ് ആയ മൂന്നു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ മൂന്നു പേരും കാസർ കോട് സ്വദേശികളാണ്.


കൊറോണ പോസ്റ്റീവായ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 25721 പേർ നിരീക്ഷണത്തിൽ. 21243 പേർ വീടുകളിൽ നിരീക്ഷണത്തിൽ. 452 പേർ ആശുപത്രിയിൽ. 144 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും, കെ.കെ ശൈലജ ടീച്ചറും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയ്‌ക്കൊപ്പം പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് കോവിഡ് അല്ലാതെ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾ അനുമതി നൽകണം. കുടുംബശ്രീ പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 75 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകളും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് ഇപ്പോൾ ജനകീയ ഹോട്ടലുകളായി മാറിയിട്ടുണ്ട്. അരലക്ഷം കുടുംബശ്രീ അംഗങ്ങൾ സന്നദ്ധ സേനയിലേയ്ക്കു രജിസ്റ്റർ ചെയ്തിട്ടുണ്ട്.