കോട്ടയം കൊല്ലാട് വൃദ്ധദമ്പതികള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് ദുബായ് സന്ദര്‍ശനത്തിനിടെ; ഇരുവരും കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കൊല്ലാട് മലമേല്‍ക്കാവില്‍ വൃദ്ധദമ്പതികള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് ദുബായ് സന്ദര്‍ശനത്തിനിടെ.

video
play-sharp-fill

ദുബായില്‍ താമസിക്കുന്ന മകളുടെ അടുത്ത് നിന്ന് ഒരാഴ്ച മുന്‍പാണ് ഇവർ തിരികെയെത്തിയത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇരുവരും കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രോ​ഗം ഭേദമായി വീട്ടില്‍ തിരികെയെത്തിയ ഇരുവര്‍ക്കും പിന്നീട് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചെന്ന് തിരുവനന്തപുരത്തെ ലാബില്‍ നിന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും ഇരുവരും മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തന്നെ അഡ്മിറ്റായി. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

വീട്ടില്‍ മറ്റ് അംഗങ്ങള്‍ ഇല്ലാത്തതും കൃത്യമായി ഐസോലേഷനില്‍ പ്രവേശിച്ചതും ആശ്വാസകരമാണ്.

രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത കുറവാണെന്നും ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ബ്ലോക്ക് പഞ്ചായത്തംഗം സിബി അറിയിച്ചു.