സ്വന്തം ലേഖകൻ
പുതുപ്പള്ളി : കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനച്ചിക്കാട് കുഴിമറ്റം സ്വദേശി ആകാശ് (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ചാണ് അപകടം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ അരമണിക്കൂറോളം റോഡിൽ കിടന്നു. പിന്നീട് നാട്ടുകാർ പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തോട്ടയ്ക്കാട് സ്വദേശി മെൽബിൻ ( 24 ) ചികിത്സയിലാണ്. മരിച്ച ആകാശിന് തലയ്ക്കായിരുന്ന ഗുരുതരമായി പരിക്കേറ്റിരുന്നത്.