video
play-sharp-fill
കിംസ് ഹെൽത്തിൽ വെരിക്കോസ് വെയിൻ, ഹെർണിയ ശസ്ത്രക്രിയാ ക്യാംപ്

കിംസ് ഹെൽത്തിൽ വെരിക്കോസ് വെയിൻ, ഹെർണിയ ശസ്ത്രക്രിയാ ക്യാംപ്

സ്വന്തം ലേഖകൻ

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ വെരിക്കോസ് വെയിൻ, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് സൗജന്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു.

ജനറൽ,ലാപ്‌റോസ്‌കോപിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ 10,12,13 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാംപ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെരിക്കോസ് വെയിൻ ചികിത്സയ്ക്കുള്ള കുത്തിവയ്പ്, താക്കോൽ ദ്വാര റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർ.എഫ്.എ) ശസ്ത്രക്രിയ, ലേസർ, സ്‌ക്‌ളീറോതെറപ്പി എന്നിവ അത്യാവശ്യമായി വരുന്നവർക്ക് അന്നത്തെ ദിവസമോ പിറ്റേ ദിവസമോ പ്രത്യേക ഇളവുകളോടെ ചികിത്സകൾ ലഭിക്കും.

ക്യാംപിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്‌ട്രേഷൻ പരിശോധനകളോടൊപ്പം കളർ ഡോപ്ലർ സ്‌ക്രീനിങ്ങ് സ്‌കാൻ, ലാബ് പരിശോധനകൾ, ശസ്ത്രക്രിയകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

ഫോൺ : 9072726270, 0481-2941000