
സ്വന്തം ലേഖകൻ
കോട്ടയം : ആതുര സേവന രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയുടെ എട്ടാം വാർഷികാഘോഷ പരിപാടികൾ ചാലുകുന്ന് ബെഞ്ചമിൻ ബെയ്ലി ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.ൽ.എ ഉദ്ഘാടനം ചെയ്തു.
കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം. ഐ. സഹദുല്ല, കിംസ്ഹെൽത്ത് മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. ജൂഡ് ജോസഫ്, സീനിയർ ഫിസിഷ്യൻ ഡോ. സദക്കത്തുള്ള, സീനിയർ പിടിയാട്രിഷ്യൻ ഡോ. ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കിംസ് ഹെൽത്ത് ആശുപത്രി ജീവനക്കാരുടെ കലാ പരിപാടികളും സമ്മാനദാനവും നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അയ്മനം പഞ്ചായത്തിലെ നിർദ്ധനരായ മൂന്ന് കുടുംബങ്ങൾക്ക് സഹായഹസ്തവും വീൽ ചെയറും ആശുപത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
എട്ടാം വാർഷികാഘോഷം പ്രമാണിച്ച് വിവിധ ദിവസങ്ങളിലായി സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്, റേഡിയോളജി തുടങ്ങിയ സേവനങ്ങളിൽ ഇളവുകൾ, പ്രത്യേക സർജറി പാക്കേജുകൾ എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.