കോട്ടയത്ത് അതിതീവ്ര മഴ; ജില്ലയിൽ ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ഖനനം നിരോധിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഓറഞ്ച് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

അതിശക്തമായ മഴയെത്തുടർന്ന് ന​ഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കോട്ടയം സ്റ്റാർ ജംങ്ഷന് സമീപം പറപ്പള്ളിൽ ടയേഴ്സിന് സമീപം, ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ റോഡിൽ വെളളക്കെട്ട് രൂപപ്പെട്ടിട്ട് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഒരോപോലെ ബദ്ധിമുട്ടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയിടം പാലത്തിൽ വെള്ളം കയറി .മണിമലയാറ്റിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു.തീരവാസികൾ മുൻകരുതൽ എടുക്കണം

ചാമംപതാൽ ഗവണ്മെന്റ് LP സ്കൂൾ ൽ വെള്ളം കയറി. പുതിയ സ്കൂൾ കെട്ടിടവും വെള്ളത്തിൽ.കൊടുങ്ങൂർ – മണിമല റോഡിൽ മഞ്ഞാക്കൽപ്പടി ഭാഗത്ത് വെള്ളം കയറി . വാഹന ഗതാഗതം തടസ്സപ്പെട്ടു . വീടുകളിൽ വെള്ളം കയറി .