കോട്ടയം ജില്ലാതല കേരളോത്സവത്തിന് തുടക്കം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി.

video
play-sharp-fill

എം.ടി. സെമിനാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജിത് മുതിരമല, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. വൈശാഖ്, അംഗങ്ങളായ ശ്രീലേഖ ആർ. എളൂക്കുന്നേൽ, അഭിലാഷ് ചന്ദ്രൻ, ആൻ മരിയ ജോർജ്, വിജയമ്മ ബാബു, എം.കെ. രാജേഷ്, സിനി മാത്യു, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.വി മാത്യു, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് കോഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ ഏഴ് വേദികളിലായി നടക്കുന്ന കലാ-കായിക മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ ജില്ലാതല കേരളോത്സവം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.