കോട്ടയം ജില്ലയിൽ ജൂൺ 30 ബുധനാഴ്ച 23 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂൺ 30 ബുധനാഴ്ച 23 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടക്കും. 21 കേന്ദ്രങ്ങളിൽ 18-44 പ്രായവിഭാഗത്തിലുള്ളവർക്ക് കോവിഷീൽഡ് ആദ്യ ഡോസും 45 വയസിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസും നൽകും. ജൂൺ് 29 ചൊവ്വാഴ്ച വൈകിട്ട് ഏഴു മണി മുതൽ വാക്‌സിൻ വിതരണത്തിനായി ബുക്ക് ചെയ്യാം.

രണ്ടു കേന്ദ്രങ്ങളിൽ കോവാക്‌സിൻ രണ്ടാം ഡോസ് കുത്തിവയ്പ്പ് ഉണ്ടാകും. ww.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

18-44 പ്രായവിഭാഗത്തിലുള്ളവർക്ക് ആദ്യ ഡോസും 45 വയസിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസും നൽകുന്ന കേന്ദ്രങ്ങൾ
———
1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2 വൈക്കം താലൂക്ക് ആശുപത്രി

3. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

4. കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം

5. ആറ്റാമംഗലം പാരിഷ് ഹാൾ

6. തിരുവാർപ്പ് ഗവൺമെൻറ് യു.പി. സ്‌കൂൾ

7. കൂട്ടിക്കൽ സാമൂഹികാരോഗ്യ കേന്ദ്രം

8. എൻ.എസ്.എസ് ഓഡിറ്റോറിയം തിടനാട്

9. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

10. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

12. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം

13. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

14. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

15. പാലാ ജനറൽ ആശുപത്രി

16. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

17. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

18. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

19. ചങ്ങനാശേരി ജനറൽ ആശുപത്രി

20. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

21 . പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

 

18 വയസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ രണ്ടാം ഡോസ് നൽകുന്ന കേന്ദ്രങ്ങൾ
—————–
1. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

2. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം