play-sharp-fill
കോട്ടയത്തെ വിജിലൻസിന്റെ മിന്നൽ പരിശോധന തലസ്ഥാനത്ത്: തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടറെ പൊക്കിയത് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; കൊറോണ തകർത്ത വ്യാപാര മേഖലയിൽ കടുംവെട്ട് നടത്തിയത് ഹെൽത്ത് ഇൻസ്പക്ടർ മോഹനചന്ദ്രൻ

കോട്ടയത്തെ വിജിലൻസിന്റെ മിന്നൽ പരിശോധന തലസ്ഥാനത്ത്: തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടറെ പൊക്കിയത് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; കൊറോണ തകർത്ത വ്യാപാര മേഖലയിൽ കടുംവെട്ട് നടത്തിയത് ഹെൽത്ത് ഇൻസ്പക്ടർ മോഹനചന്ദ്രൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തലസ്ഥാനത്തെ വിജിലൻസ് സംഘം പല തവണ കെണിയൊരുക്കിയിട്ടും വീഴാതിരുന്ന കൈക്കൂലി വീരനെ കോട്ടയത്തു നിന്നും എത്തിയ അന്വേഷണ സംഘം കുടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ കാട്ടാക്കട വീരണക്കാവ് പൂവച്ചൽ ഗുരുമന്ദിരം നഗറിൽ എസ്.എൻ നഗറിനു സമീപം ലേഖാഭവനിൽ മോഹനചന്ദ്രനെ(50)യാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കോർപ്പറേഷന്റെ കുടപ്പനക്കുന്നിലെ സോണൽ ഓഫിസിനെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് മോഹനചന്ദ്രൻ. തിരുവനന്തപുരത്തെ ബേക്കറി നടത്തിപ്പുകാരനിൽ നിന്നും മൂന്നാം ഗഡു കൈക്കൂലിയായ അയ്യായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ക്രിസ്മസ് കാലത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. പരാതിക്കാരന്റെ ഉടമസ്ഥതയിൽ കോർപ്പറേഷൻ പരിധിയിൽ മൂന്നു ബേക്കറി ശൃംഖലകളാണ് ഉള്ളത്. ഈ ബേക്കറി ശ്യംഖലകളിൽ ഒന്നിൽ ക്രിസ്മസ് കാലത്ത് എത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ 25000 രൂപയും, 15 കേക്കുകളും എടുത്തുകൊണ്ടു പോകുകയായിരുന്നു. തുടർന്നു, ബൈക്കറിയ്‌ക്കെതിരെ നടപടിയെടുക്കാതിരിക്കാൻ 5000 രൂപ കൃത്യമായ ഇടവേളകളിൽ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നു.

ഇയാളിൽ നിന്നും ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ബേക്കറി ഉടമ തിരുവനന്തപുരം വിജിലൻസ് സംഘത്തിനു പരാതി നൽകി. ഇതേ തുടർന്നു ഇയാളെ തെളിവു സഹിതം പിടികൂടാൻ തിരുവനന്തപുരം വിജിലൻസ് സംഘം പല തവണ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് കോട്ടയം വിജിലൻസ് സംഘത്തോട് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഐജി നിർദേശം നൽകിയത്. തുടർന്നു, വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ സ്ഥലത്ത് എത്തുകയായിരുന്നു.

തുടർന്നു, തിങ്കളാഴ്ച രാവിലെ എട്ടരയോടെ വിജിലൻസ് സംഘം സ്ഥലത്ത് എത്തി കൈക്കൂലി വാങ്ങുന്നതിനിടെ പ്രതിയെ പിടൂകൂടി. എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി കെ.ഇ ബൈജു, ഡിവൈ.എസ്.പി വി.അജയകുമാർ, സി.ഐ എസ്.ശ്രീകാന്ത്, സന്തോഷ്‌കുമാർ, കോട്ടയത്തെ സ്‌ക്വാഡിൽ നിന്നുള്ള എസ്.ഐ വിൻസന്റ്, എ.എസ് ഐമാരായ തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ്, സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.