
തൃശൂര്‍:മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന്
33,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയില്‍.കോട്ടയം വൈക്കം സ്വദേശി ഇരുമുട്ടിത്തറ വീട്ടില്‍ ഷിജിലാലിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ എറണാംകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 33,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൊടുങ്ങല്ലൂര്‍ കീത്തോളിയിലുള്ള എക്‌സൈസ് ഓഫിസിലെ എക്‌സൈസ് ഓഫീസറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
തിരുത്തിപ്പുറം സ്വദേശിനിയായ പരാതിക്കാരി കീത്തോളിയില്‍ കഞ്ഞിക്കട നടത്തുകയാണ്. ഷിജിലാല്‍ പരാതിക്കാരിയുടെ കഞ്ഞിക്കടയില്‍ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോവുകയും എക്‌സൈസ് ഓഫീസറാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയിലെ ആവശ്യത്തിനായി പഴയ ഒരു ഫോണ്‍ വാങ്ങുന്ന കാര്യം ഷിജിലാലിനോട് പറഞ്ഞപ്പോള്‍ സഹോദരന് എറണാംകുളത്ത് മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും അവിടെനിന്ന് തവണ വ്യവസ്ഥയില്‍ പണം അടക്കുന്ന രീതിയില്‍ ഫോണ്‍ വാങ്ങി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പരാതിക്കാരിയില്‍നിന്ന് ഓഗസ്റ്റ് 14ന് ആദ്യ തവണയായ 2000 രൂപ വാങ്ങിക്കൊണ്ട് പോയി. ഓഗസ്റ്റ് 16ന് രാവിലെ വീണ്ടും കഞ്ഞിക്കടയില്‍ വന്ന് ഫോണ്‍ വൈകീട്ട് എത്തിക്കാമെന്നും അത്യാവശ്യമായി 1000 രൂപ നല്‍കുവാനും ഷിജിലാല്‍ ആവശ്യപ്പെട്ടു. കടയില്‍ തിരക്ക് ഉള്ളതിനാലും അപ്പോള്‍ കൈ വശം 1000 രൂപ ഇല്ലാത്തതിനാലും ഷിജിലാലിനെ വിശ്വസിച്ച് പരാതിക്കാരി എടിഎം കാര്‍ഡ് കൈമാറുകയായിരുന്നു.