കള്ളന്മാരെ തട്ടിപ്പുകാരെ ജാഗ്രത..! ജില്ലാ പൊലീസ് മേധാവിയ്ക്കു ഇനി ഓൺലൈനായും പരാതി നൽകാം: ഉടനടി നടപടി ഉറപ്പ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ കള്ളന്മാരും തട്ടിപ്പുകാരും ഇനി സൂക്ഷിക്കുക. നിങ്ങൾക്കെതിരായ പരാതികൾ ഇനി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നേരിട്ട് കേൾക്കും, ഉടനടി നടപടിയും ഉണ്ടാകും. കൊവിഡ് ദുരിതകാലത്ത് സാധാരണക്കാർക്ക് അശ്വാസം പടരുന്ന നടപടിയാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിൽ നിന്നും ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ ആളുകളുടെ ജീവനും സ്വത്തിനും ഇനി പൊലീസിന്റെ കൂടുതൽ സുരക്ഷയും സംരക്ഷണവും ഉണ്ടാകുമെന്നും ജില്ലാ പൊലീസ് ഉറപ്പു നൽകുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഉടനീളം കൊറോണ വൈറസ് പടരുന്ന സാഹചര്യം നിലനില്കുന്നതിനാൽ കോട്ടയം ജില്ലയിൽ‍ പോലീസുമായി ബന്ധപെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഇമെയിൽ ആയി അയക്കാവുന്നതാണ് ആയതു സ്വികരിച്ചു തുടർ‍നടപടികൾ ചെയ്തുവരുന്നതുമാണ്.

നിലവിൽ കൊറോണ വ്യാപനം കൂടുതൽ‍ ആയി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ പരാതി ജില്ലയിൽ ഓൺലൈൻ ആയി (Google Meet) ജില്ലാ പോലീസ് മേധാവി  ശ്രീ ജയദേവ് ജി, ഐ.പി.എസ്. നേരിട്ട് സ്വീകരിച്ചു തുടങ്ങി.  ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുന്ന പരാതികൾ പരിശോധിച്ച ശേഷം പരാതിക്കാരെ ഫോണിലൂടെ ബന്ധപ്പെടുകയും അവർക്കു ജില്ലാ പോലീസ് മേധാവിയുമായി ഓൺലൈൻ മീറ്റിങ്ങ്  നടത്തുന്നതിന് അവസരമുണ്ടാക്കുകയും ചെയ്യുന്നു.

വരും ദിവസങ്ങളിലും ഇതേ സംവിധാനത്തിൽ ജില്ലാ പോലീസ് മേധാവി പരാതികൾ‍ സ്വീകരിക്കുന്നതും തുടർ‍ന്ന് പരാതിപരിഹാരം നടത്തുന്നതുമാണ് . ആയതിലേക്ക് പരാതിക്കാർ തങ്ങളുടെ പരാതികൾ മുൻ‍‌കൂർ‍ ആയി ജില്ലാ പോലീസ് മേധാവിക്ക് ഇമെയിൽ ([email protected]) ആയി അയച്ചുകൊടുക്കെണ്ടാതാണ്. ഓൺലൈൻ മീറ്റിങ്ങ് ആയി ബന്ധപെട്ട കാര്യങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ‍ നിന്നും പരാതിക്കാരെ നേരിട്ട് അറിയിക്കുന്നതാണ്.