കോട്ടയം ജില്ലയിൽ ഇതുവരെ ജില്ലയിൽ നൽകിയത് 455556 ഡോസ് വാക്സിൻ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കോവിഷീൽഡും കോവാക്സിനും ഉൾപ്പെടെ ഇതുവരെ നൽകിയത് 455556 ഡോസ് പ്രതിരോധ വാക്സിൻ. 384605 പേർ ആദ്യ ഡോഡും 70951 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
ഇന്നലെ(ഏപ്രിൽ 24) 35 സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 7804 ഡോസ് നൽകി. ഇന്ന്(ഏപ്രിൽ 25) വാക്സിനേഷൻ ഇല്ല. വെള്ളി ശനി ദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടന്ന 35 കേന്ദ്രങ്ങളിൽ നാളെയും(ഏപ്രിൽ 26) വാക്സിൻ നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രം അനുവദിച്ചു കിട്ടിയവർക്കുമാത്രമാണ് ലഭിക്കുക.
വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
കോട്ടയം താലൂക്ക്
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2.ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
3.കോട്ടയം മെഡിക്കൽ കോളേജ്
4.മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം
5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം
6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
7.ഏറ്റുമാനൂർ കെ. എം. സി. എച്ച്. സി
വൈക്കം താലൂക്ക്
8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
9. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം
10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
12.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി
14. വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം
കാഞ്ഞിരപ്പള്ളി താലൂക്ക്
15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
19.മുരിക്കുംവയൽ കുടുംബ ക്ഷേമ കേന്ദ്രം
മീനച്ചിൽ താലൂക്ക്
20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം
21.കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
22.പാലാ ജനറൽ ആശുപത്രി
23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം
24.ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി
25.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
26.ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം
ചങ്ങനാശേരി താലൂക്ക്
27.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
28.ചങ്ങനാശേരി ജനറൽ ആശുപത്രി
29.കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം
30.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
31.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം
33.വാഴപ്പള്ളി സർഗക്ഷേത്ര ഓഡിറ്റോറിയം
34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
35.വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം