കോട്ടയം നഗരമധ്യത്തിൽ ലോക്ക് ഔട്ട് കാലത്ത് മെഡിക്കൽ സ്‌റ്റോറിൽ മോഷണ ശ്രമം: മോഷണ ശ്രമം നടന്നത് കളക്ടറേറ്റിനു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് നഗരമധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ വൻ മോഷണ ശ്രമം. മെഡിക്കൽ സ്‌റ്റോറിനു മുന്നിലെ ഷട്ടറിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്ത് കയറാൻ ശ്രമിച്ചു. എന്നാൽ, ഷട്ടറിന്റെ പൂട്ട് തകർക്കാൻ സാധിക്കാത്തതിനാൽ മോഷണ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങി.

തിങ്കളാഴ്ച രാത്രിയിലായിരുന്നു മോഷണ ശ്രമം നടന്നത്. കളക്ടറേറ്റിനു സമീപമാണ് മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്. ഇവിടെ എത്തിയ മോഷ്ടാവ് കടയുടെ ഷട്ടറിന്റെ താഴ് ആദ്യം ഇരുമ്പ് കമ്പി പോലെ ബലമുള്ള വസ്തുവിന് കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നു, ഇത് പരാജയപ്പെട്ടതോടെ ഇവിടെ കിടന്ന കല്ല് ഉപയോഗിച്ച് പൂട്ട് തല്ലിത്തകർക്കാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടി തകർത്തെങ്കിലും ഷട്ടർ മാറ്റി ഉള്ളിൽക്കടക്കാൻ മോഷ്ടാവിന് സാധിച്ചില്ല. ഇതേ തുടർന്നു ഇയാൾ മോഷണ ശ്രമം അവസാനിപ്പിച്ചു പോകുകയായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. രാവിലെ മെഡിക്കൽ സ്‌റ്റോർ തുറക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ഷട്ടർ തകർന്നു കിടക്കുന്നത് കണ്ടെത്തിയത്.

തുടർന്നു ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം വിരലടയാളവും മറ്റും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊറോണക്കാലത്ത് കോട്ടയം നഗരത്തിൽ ആദ്യമായാണ് മോഷണ ശ്രമം റിപ്പോർട്ട് ചെയ്യുന്നത്.