ജില്ലയിൽ 74 പേർക്കു കൂടി പട്ടയം; സെപ്റ്റംബർ 14ന് വിതരണം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ 74 പേർക്ക് പട്ടയം നൽകുന്നു. സെപ്റ്റംബർ 14ന് കളക്‌ട്രേറ്റിലും താലൂക്കുകളിലും നടക്കുന്ന പട്ടയമേളയിൽ ഇവ വിതരണം ചെയ്യും. പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോട്ടയം താലൂക്കിൽ 20, വൈക്കം – 15, കാഞ്ഞിരപ്പള്ളി- 12, മീനച്ചിൽ- 13, ചങ്ങനാശേരി – 14 എന്നിങ്ങനെയാണ് പട്ടയം നൽകുക. കോവിഡ് സാഹചര്യത്തിൽ ആൾത്തിരക്ക് ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പട്ടയ വിതരണം നടത്തുക.

പട്ടയവിതരണവുമായി ബന്ധപ്പെട്ട് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ എം.എൽ.എ.മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി ചേർന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിഷയാവതരണം നടത്തി. എം.എൽ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി. കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, എ.ഡി.എം. ജിനു പുന്നൂസ്, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group