കോട്ടയം ജില്ലയിൽ 188 പേർക്ക് കൊവിഡ്; 187 പേർക്കും സമ്പർക്കത്തിലൂടെ രോഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ 188 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 187 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 3908 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 83 പുരുഷൻമാരും 90 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
498 പേർ രോഗമുക്തരായി. 2122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81441 പേർ കോവിഡ് ബാധിതരായി. 79124 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 10323 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-19
ചിറക്കടവ്-14
അയ്മനം-10
പാമ്പാടി-8
കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, ഏറ്റുമാനൂർ-7
മണിമല-6
മാടപ്പള്ളി, പുതുപ്പള്ളി, വൈക്കം-5
നീണ്ടൂർ, തലയോലപ്പറമ്പ്, രാമപുരം, തൃക്കൊടിത്താനം, പാലാ, വാഴൂർ, കുറിച്ചി, ആർപ്പൂക്കര-4
വിജയപുരം, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ തെക്കേക്കര, വാകത്താനം, അതിരമ്പുഴ, വെള്ളൂർ, മുണ്ടക്കയം, മുത്തോലി-3
ഉദയനാപുരം, അയർക്കുന്നം, പള്ളിക്കത്തോട്, കടനാട്, കുറവിലങ്ങാട്, നെടുംകുന്നം, ഉഴവൂർ, കടുത്തുരുത്തി, എരുമേലി, തിടനാട്, പൂഞ്ഞാർ, തിരുവാർപ്പ്, കല്ലറ, മുളക്കുളം-2
തലപ്പലം, മീനച്ചിൽ, തലയാഴം, മീനടം, ചങ്ങനാശേരി, കങ്ങഴ, വെള്ളാവൂർ, ഈരാറ്റുപേട്ട, മറവന്തുരുത്ത്്, കരൂർ, കൂരോപ്പട-1