കോട്ടയം കറുകച്ചാലിൽ ട്യൂഷനുപോയ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മധ്യവയസ്കൻ അറസ്റ്റിൽ

Spread the love

കോട്ടയം: കറുകച്ചാലിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തൃക്കോയിക്കൽ ഭാഗത്ത് പാത്തിക്കൽ വീട്ടിൽ വർഗീസ് പി.എം (67) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ ട്യൂഷനുപോയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കറുകച്ചാൽസ്റ്റേഷന്‍ എസ്.എച്ച്.ഓ ഋഷികേശൻ നായർ, എസ്.ഐ അനിൽകുമാർ,എ.എസ്.ഐ റെജി ജോൺ, സി.പി.ഓ ജയമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group