
കോട്ടയം: വീണ്ടും പ്രണയപ്പക. ചങ്ങനാശ്ശേരി കറുകച്ചാലിൽ പെൺകുട്ടിയെ കത്രികകൊണ്ട് കുത്തിപരിക്കേല്പിച്ച് മുൻ കാമുകൻ. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്.
സംഭവത്തിൽ മുൻ കാമുകനായ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിറ്റിലെടുത്തു
കറുകച്ചാൽ പോലീസ് സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കത്രിക കൊണ്ട് പെൺകുട്ടിയുടെ ഇടത് കൈയ്യിലാണ് പ്രതി കുത്തിയത്. കുത്തേറ്റ പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്തു. പരിക്കേറ്റ പെൺകുട്ടി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.