കോട്ടയം കറുകച്ചാലിൽ ഓ​​ട്ടോ​​റി​​ക്ഷ സ്വ​​കാ​​ര്യ​ബ​​സി​​ന് പി​​ന്നി​​ലി​​ടി​​ച്ച്‌ അപകടം;  മൂ​​ന്നു പേ​​ര്‍​​ക്ക് പ​​രി​​ക്ക്

കോട്ടയം കറുകച്ചാലിൽ ഓ​​ട്ടോ​​റി​​ക്ഷ സ്വ​​കാ​​ര്യ​ബ​​സി​​ന് പി​​ന്നി​​ലി​​ടി​​ച്ച്‌ അപകടം; മൂ​​ന്നു പേ​​ര്‍​​ക്ക് പ​​രി​​ക്ക്

ക​​റു​​ക​​ച്ചാ​​ല്‍: ഓ​​ട്ടോ​​റി​​ക്ഷ സ്വ​​കാ​​ര്യ​ബ​​സി​​ന് പി​​ന്നി​​ലി​​ടി​​ച്ച്‌ മൂ​​ന്നു പേ​​ര്‍​​ക്ക് പ​​രി​​ക്കേറ്റു. ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​​വ​​ര്‍ വാ​​ഴൂ​​ര്‍ മു​​ള​​വ​​നാ​​ല്‍ എം.​​ഡി. രാ​​ജ​​ന്‍ (39) യാ​​ത്ര​​ക്കാ​​രാ​​യ 14-ാംമൈ​​ല്‍ പ​​ട്ടാ​​രു​​ക​​ണ്ടം ഷി​​നോ പി.​ ​ജാ​​ക് (50) ഭാ​​ര്യ സി​​ജി (47) എ​​ന്നി​​വ​​ര്‍​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി മി​​സം​​പ​​ടി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്നു ക​​റു​​ക​​ച്ചാ​​ലി​​ലേ​​ക്ക് പോ​​യ ബ​​സ് ആ​​ളെ​​യി​​റ​​ക്കാ​​നാ​​യി ബ​സ് ​സ്റ്റോ​​പ്പി​​ല്‍ നി​​ര്‍​​ത്തി​​യ​​പ്പോ​​ള്‍ പി​​ന്നാ​​ലെ വ​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു