മദ്യപാന്മാരെ ഇനി വെറുതെ അക്ഷേപിക്കരുത്:മദ്യപാന്മാർ മുലം ഒഴിവായത് വൻ ദുരന്തം

മദ്യപാന്മാരെ ഇനി വെറുതെ അക്ഷേപിക്കരുത്:മദ്യപാന്മാർ മുലം ഒഴിവായത് വൻ ദുരന്തം

സ്വന്തംലേഖകൻ

കോട്ടയം: മദ്യം വാങ്ങാൻ വരിനിൽക്കുന്നവരുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് ഒരു വൻദുരന്തം. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാലിൽ പ്രവർത്തിക്കുന്ന വിദേശമദ്യശാലയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടോടെ ജനറേറ്ററിൽ പ്രവർത്തിച്ചിരുന്ന മദ്യവിതരണ കേന്ദ്രത്തിൽ അഗ്‌നി പടരുകയായിരുന്നു.അരമണിക്കൂറോളം പ്രവർത്തിച്ച ജനറേറ്റർ തുടർച്ചയായി പ്രവർത്തിച്ചപ്പോൾ തീപിടിക്കുകയായിരുന്നു. ‘ജവാൻ’ മദ്യം സൂക്ഷിച്ചിരുന്നിടത്താണ് അഗ്‌നി പടർന്നത്. ഇതോടെ മദ്യം വാങ്ങാൻ വരിനിന്നവരും നാട്ടുകാരും ജീവനക്കാരുകൂടെ തീയണക്കാനുള്ള പരിശ്രമം നടത്തുകയായിരുന്നു. അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്ത് ഒഴിച്ചാണ് കെടുത്തിയത്.വിവരം കേട്ടറിഞ്ഞ് അഗ്‌നിശമനസേനയും സ്ഥലത്തേക്ക് ഓടിയെത്തി. ജനക്കൂട്ടത്തിന്റെ സമയോജിതമായ ഇടപെടലാണ് ഒരു വലിയ ദുരന്തം ഒഴിവായത് എന്ന് അഗ്‌നിശമനസേന പ്രവർത്തകർ പറഞ്ഞു.