നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാനിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ; ഇനി ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

Spread the love

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാനിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി.

കടുത്തുരുത്തി മാഞ്ഞൂർ  മേലുകുന്നേൽ വീട്ടിൽ കേളു എന്ന് വിളിക്കുന്ന അഭിജിത്ത് (22), കോട്ടയം മുട്ടമ്പലം കൈതത്തറ വീട്ടിൽ ( ഇറഞ്ഞാൽ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അനൂപ് (21) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ആറുമാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിജിത്തിന് കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളും, അനൂപിന് കോട്ടയം ഈസ്റ്റ്, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ ഭവനഭേദനം, മോഷണം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.