നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Spread the love

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി.

തിരുവാർപ്പ് പുല്ലുഭാഗം തൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (29), മുളക്കുളം പെരുവ  മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും  നാടുകടത്തിയത്

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിൽ ടി.ഗോപിയെ ഒരു വർഷത്തേക്കും, മാത്യൂസ് റോയിയെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിൽ ടി.ഗോപിക്ക് കുമരകം, കോട്ടയം വെസ്റ്റ്, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളും,

മാത്യുസ് റോയിക്ക് വെള്ളൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം,കൊലപാതകശ്രമം, അടിപിടി, കവർച്ച, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.