
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം.
തുമ്പമട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന (10)യാണ് മരിച്ചത്.
ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിൽ തലയടിച്ച് വീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.