കോട്ടയം കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി; ഗുരുതരമായി പരിക്കേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി.

ഗുരുതരമായി പരിക്കേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ഇത് വഴി നടന്നുവന്ന യുവാവ് പാലത്തിൽ കയറി താഴേയ്ക്ക് ചാടുകയായിരുന്നു. യുവാവ് ചാടുന്നത് കണ്ട
നാട്ടുകാർ വിവരമറിച്ചതോടെ കോട്ടയം ഈസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി.

തുടർന്നു നടത്തിയ തെരച്ചിലാണ് റെയിൽവേ ട്രാക്കിന് സമീപത്തെ കുഴിയിൽ നിന്നും യുവാവിനെ കണ്ടെത്തിയത്.