കലോത്സവം, രണ്ടാം ദിനവും കുതിപ്പുമായി കോട്ടയം ഈസ്‌റ്റ്; ഉപജില്ലാ തലത്തില്‍ ഈസ്‌റ്റ് 497 പോയിന്റുമായാണു മുന്നില്‍ തുടരുന്നത്‌

Spread the love

കോട്ടയം: കോട്ടയം ഈസ്‌റ്റ് കുതിപ്പുമായി രണ്ടാം ദിനം. ഉപജില്ലാ തലത്തില്‍ ഈസ്‌റ്റ് 497 പോയിന്റുമായാണു മുന്നില്‍ തുടരുന്നത്‌. ഏറ്റുമാനൂരിനെ പിന്തള്ളി 439 പോയിന്റുമായി ചങ്ങനാശേരി തൊട്ടുപിന്നാലെയുണ്ട്‌.

video
play-sharp-fill

ഏറ്റുമാനൂര്‍ 421 പോയിന്റുമായി മൂന്നാം സ്‌ഥാനത്തും 411 പോയിന്റുമായി കോട്ടയം വെസ്‌റ്റും 402 പോയിന്റുമായി കാഞ്ഞിരപ്പള്ളിയും പിന്നാലെയുണ്ട്‌. സ്‌കൂള്‍ തലത്തില്‍ 168 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌. കുതിപ്പ്‌ തുടരുന്നു.

130 പോയിന്റുമായി ഓക്കാട്ടൂര്‍ എം.ജി.എം.എന്‍.എസ്‌ എസ്‌.എച്ച്‌.എസ്‌.എസ്‌. രണ്ടാമതും 114 പോയിന്റുമായി കിടങ്ങൂര്‍ എന്‍.എസ്‌.എസ്‌ എച്ച്‌.എസ്‌.എസ്‌. മൂന്നാമതും 109 പോയിന്റുമായി വാഴപ്പള്ളി സെന്റ്‌ തെരേസാസും 101 പോയിന്റുമായി കുമാരനല്ലൂര്‍ ഡി.വി.വി. എച്ച്‌.എസ്‌.എസും തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group