
കടുത്തുരുത്തി: കല്ലറ പോലീസ് സ്റ്റേഷന് വൈക്കം കോടതിയുടെ പരിധിയിലെന്ന് നിശ്ചയിച്ച് ഹൈക്കോടതി.വൈക്കം കോടതിയിലെ അഭിഭാഷകനും ഇന്ത്യന്‍ ലോയേഴ്സ് കോൺഗ്രസ് വൈക്കം കോർട്ട് സെന്റർ പ്രസിഡന്റുമായ ശ്രീകാന്ത് സോമൻ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ചീഫ് ജസ്റ്റീസ് സൗമിത്ര സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ഹർജി പരിഗണിച്ചപ്പോൾ കല്ലറ പോലീസ് സ്റ്റേഷന് വൈക്കം മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ വേണമെന്ന ആവശ്യം പരിഗണയിലാണെന്ന് കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റും ജില്ലാ പോലീസ് മേധാവിയും കോടതിയെ അറിയിച്ചതിനെത്തുടർന്ന് അതിവേഗം തീരുമാനം എടുക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഡിവിഷന് ബെഞ്ച് നിർദ്ദേശം നല്കി. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി കല്ലറ പോലീസ് സ്റ്റേഷന് പരിധിയിലെ പൊതുജനങ്ങളും പോലീസും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലറ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുണ്ടായിരുന്ന തടസങ്ങൾക്ക് ഇതോടെ പരിഹാരമാകും.
ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ എസ്. മുഹമ്മദ് അല്‍ റാഫി, തജുന മരിയ ഫ്രാൻസിസ് എന്നിവർ കോടതിയിൽ ഹാജരായി.



