കോട്ടയം കളത്തിപ്പടിക്ക് സമീപം പൊൻപള്ളി പള്ളിയിൽ വിവാഹ ചടങ്ങിൽ പാചകത്തിന് എത്തിയ യുവാവ് തൂങ്ങി മരിച്ചു; കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; രാത്രിയിൽ മൊബൈലിൽ ഭാര്യയുമായി സംസാരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്നവരുടെ മൊഴി
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കളത്തിപ്പടിക്ക് സമീപം പൊൻപള്ളി പള്ളിയിൽ വിവാഹ ചടങ്ങിൽ പാചകത്തിന് എത്തിയ യുവാവ് തൂങ്ങി മരിച്ചു.
പാമ്പാടി പൊന്തൻ പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം ആൻജോ വില്ലയിൽ ബിജോയ് (37)ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ഭാര്യയുമായി ഫോണിൽ സംസാരിക്കുകയും അതേതുടർന്ന് വഴക്കുണ്ടാവുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
കോട്ടയം കളത്തിപ്പടി പൊൻപള്ളി പള്ളിയുടെ സമീപം തൂങ്ങി നിൽക്കുന്നതാണ് സഹപ്രവർത്തകർ കണ്ടത്. ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Third Eye News Live
0