കോട്ടയം കൊല്ലാട് കളത്തിക്കടവിൽ ​ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അ‌പകടം; പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാരം നാളെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കളത്തിക്കടവിന് സമീപം ​ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാരം നാളെ. കഞ്ഞിക്കുഴി ടി പി എം സഭാഹാളിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.

തിങ്കളാഴ്ച രാവിലെയാണ് അ‌പകടമുണ്ടായത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കൊല്ലാട് ആലിച്ചന്റെ മകളായ അന്നു സാറാ ആലി (17)യാണ് മരിച്ചത്. കോട്ടയം ബേക്കർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. സഹോദരനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റും സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. അ‌ടിയന്തിര ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അന്നുവിന്റെ സഹോദരൻ അഡ്വിൻ അലി (20) സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.