
കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു; ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം വി ലൗലി ഉദ്ഘാടനം നിർവഹിച്ചു; ചടങ്ങിൽ മുതിർന്ന തൊഴിലാളികളെ ആദരിച്ചു
സ്വന്തം ലേഖിക
കോട്ടയം: ദേശീയ കൈത്തറിദിനമായ ഇന്ന് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൈത്തറി ദിനാഘോഷവും മുതിർന്ന തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു.
മറവൻതുരുത്ത് എസ്.എം.കെ.പി സമാജം ഹാളിൽ നടന്ന പരിപാടി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം. വി. ലൗലി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ അധ്യക്ഷനായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി രജിസ്ട്രാർ ആർ. റഹ്‌മത്ത്, ഉപജില്ലാ വ്യവസായ ഓഫീസർ സി.ഡി സ്വരാജ്, ജൂനിയർ കോ -ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ടി. എ സൗമ്യ എന്നിവർ പ്രസംഗിച്ചു.
വൈക്കം, മറവൻതുരുത്ത്, ചങ്ങനാശ്ശേരി എന്നീ സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തു തൊഴിലാളികളെയും 2022-23 സാമ്പത്തിക വർഷത്തിലെ മികച്ച തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. തൊഴിലാളികളുടെ കലാപരിപാടികളും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
Third Eye News Live
0