
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം കൈപ്പുഴ മുട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ നിഖിലിൻ്റെ മാതാവ് ശ്രീകല (59) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറുമണിയോടെ കൈപ്പുഴമുട്ട് പാലത്തിന് സമീപം അപകടമുണ്ടായത്. ചേർത്തല ഭാഗത്തു നിന്നു വന്ന സ്കോർപ്പിയോ കാർ ഓവർടേക്കിങ്ങിനിടെ കോട്ടയം ഭാഗത്തു നിന്നു വന്ന ടയോട്ട ഗ്ലാൻസ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിഖിലും , ശ്രീകലയുമാണ് ടയോട്ട കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കോർപിയോ കാറിലുണ്ടായിരുന്ന സന്ദീപ് (46), സോന (36) ,അലീഷ (12), ശ്രീകുമാർ (43) എന്നിവർക്കും പരിക്കേറ്റു.
അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ടവരെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു.



