കോട്ടയം ജില്ലാ കാർഷികവിപണന ലേലകേന്ദ്രം നവീകരണ പദ്ധതിക്ക് തുടക്കം; നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 18.50 ലക്ഷം രൂപ അനുവദിച്ചു

Spread the love

കടുത്തുരുത്തി: കോട്ടയം ജില്ലാ കർഷക വിപണന ലേലകേന്ദ്രം നവീകരണപദ്ധതിക്ക് തുടക്കം കുറിച്ചു. കടുത്തുരുത്തി മണ്ഡലത്തിൽ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായാണ് കുറുപ്പന്തറയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ  നടപ്പിലാക്കുന്നത്.

video
play-sharp-fill

വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് ഇതുസംബന്ധിച്ചു മോൻസ് ജോസഫ് എംഎൽഎ സമർപ്പിച്ച  പ്രോജക്‌ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച 18.50 ലക്ഷം രൂപയുടെ  നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

കോട്ടയം ജില്ലാ കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗം നിർമ്മാണ പ്രവർത്തനങ്ങളുടെ മുഖ്യചുമതല വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group