play-sharp-fill
കോട്ടയം കടുത്തുരുത്തിയിൽ വീട് കയറി ആക്രമണം നടത്തിയ സംഭവം ; വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന  പ്രതി പിടിയിൽ

കോട്ടയം കടുത്തുരുത്തിയിൽ വീട് കയറി ആക്രമണം നടത്തിയ സംഭവം ; വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കോട്ടയം: കടുത്തുരുത്തിയിൽ വീട് കയറി ആക്രമണം നടത്തിയ സംഭവത്തിൽ പിടിയിലായ പ്രതി വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞു വരവേ പിടിയിൽ

കോതനല്ലൂർ ചെമ്പക പറമ്പിൽ നിഖിൽ ദാസ് (37) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2017 ൽ കടുത്തുരുത്തിയിൽ വീടുകയറി കയറി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലാവുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. പിന്നീട് ജാമ്യ കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി വാറണ്ട്പുറപ്പെടുവിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്ക് കടുത്തുരുത്തി, തൃശൂർ ചേർപ്പ് തുടങ്ങിയ സ്റ്റേഷനുകളിലായി, ഭവനഭേദനം, വധശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി ആറോളം കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

കടുത്തുരുത്തി എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, റോജി മോൻ, സി.പി.ഓ അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.