
കോട്ടയം: കടുത്തുരുത്തിയിൽ വാഹനാപകടം. സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 10 മണിയോടെ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ പാലാകരയിൽ വച്ച് ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുട്ടുചിറ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി വൈക്കം തലയോലപ്പറമ്പ് കാർത്തിക നിവാസിൽ അനന്തു ഗോപിയും, സുഹൃത്ത് അമൽ ജോസഫുമാണെന്ന് തിരിച്ചറിഞ്ഞു.ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് രാജു എന്നയാള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന ജോബി ജോസിനെ ഗുരുതര പരിക്കുകളോടെ മുട്ടുചിറ ഹോളി ക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഭാഗത്തേക്ക് വന്ന ബുള്ളറ്റ് എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച ഇരുവരുടെയും മൃതദേഹം മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിലേക്ക് മാറ്റി. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



